സി.പി.എമ്മിന്റെ പ്രതിരോധ അസംബ്ളി

Sunday 28 December 2025 12:09 AM IST

കൊല്ലം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനുവേണ്ടി ജനുവരി 5ന് ജില്ലയിൽ പ്രതിരോധ അംസംബ്ളികൾ സംഘടിപ്പിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാവപ്പെട്ട കുടുംബങ്ങളുടെ ജീവശ്വാസമായ തൊഴിലുറപ്പ് പദ്ധതിയെ കൊലചെയ്ത കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ പഞ്ചായത്ത്, മുനി​സിപ്പൽ തലങ്ങളിലാണ് അസംബ്ളി ചേരുന്നത്. തൊഴിൽ ദിനം 100ൽ നിന്ന് 125 ആക്കുമെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനുള്ള കപട തന്ത്രമാണ്. തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം പദ്ധതി നടപ്പാക്കുന്നത് സദുദ്ദേശത്തോടെയല്ല. ദ്രോഹകരമായ പുതിയ ബിൽ പിൻവലിപ്പി​ക്കാനുള്ള പ്രതിരോധ അസംബ്ളിയി​ൽ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യ യോഗത്തിൽ ഇടത് അംഗങ്ങൾ താെഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ അറിയിച്ചു.