'ക ഖ ഗ' ലിറ്ററേച്ചർ ഫെസ്റ്റിവൽ

Sunday 28 December 2025 12:11 AM IST

കൊല്ലം : സർഗാത്മകതയുടെ പുതിയ ആവിഷ്കാരങ്ങളുമായി കരുനാഗപ്പള്ളിയിൽ 'ക ഖ ഗ' സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പ് അരങ്ങേറുന്നു. 2026 ജനുവരി 16 മുതൽ 19 വരെ കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സാഹിത്യം, സിനിമ, നാടകം, ചിത്രകല, സംഗീതം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി നൂറോളം സെഷനുകളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ കലാകാരന്മാർ സംവാദങ്ങളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കും.

വിശ്വമാനവികതയുടെ പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാംസ്കാരിക കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഈ വർഷത്തെ പുരസ്കാരങ്ങളും സംഘാടകർ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് (25,000 രൂപയും ഫലകവും) പ്രമുഖ എഴുത്തുകാരി സാറാ ജോസഫിനും, മികച്ച ഗായകനുള്ള പുരസ്കാരം ജി. വേണുഗോപാലിനും, പൊതുപ്രവർത്തന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം പി.കെ. ഗുരുദാസനും സമ്മാനിക്കും. ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം രക്ഷാധികാരിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ.എൻ. ബാലഗോപാലും, ബ്രോഷർ പ്രകാശനം നടൻ മമ്മൂട്ടിയും നിർവഹിച്ചു.