സർക്കാർജീവനക്കാരുടെ കായികമേള  ഇന്ന്

Sunday 28 December 2025 12:24 AM IST

കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ കായിക മത്സരം ജനുവരി 10ന് കോഴിക്കോട്ട് നടക്കും. ജില്ലാതല കായിക മത്സരങ്ങൾ ഇന്ന് കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഓട്ടം, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്കസ്, ജാവലിൻ, നടത്തം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. സീനിയർ (41 വയസ് വരെ), സൂപ്പർ സീനിയർ (41 മുതൽ 50 വരെ), മാസ്റ്റേഴ്സ് (50 വയസിന് മുകളിൽ) എന്നിങ്ങനെയാണ് വിഭാഗങ്ങൾ. കായികമേളയുടെ ഉദ്ഘാടനം അന്തർദേശീയ കായിക താരം ടിയാന മേരി തോമസ് നിർവഹിക്കും. സമ്മാനദാനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് നിർവഹിക്കുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, പ്രസിഡന്റ് ബി. സുജിത്ത് എന്നിവർ അറിയിച്ചു.