'ഇടിയപ്പത്തിന്' ലൈസൻസ്,​ കർശന നിയന്ത്രണവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

Sunday 28 December 2025 12:46 AM IST

ചെന്നൈ: തമിഴ്നാട്ടിൽ ഇടിയപ്പം ഇനി സൂപ്പർസ്റ്റാർ. തമിഴ്നാട്ടിൽ ഇരുചക്രവാഹനങ്ങളിൽ ഇടിയപ്പം വിൽക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി വ്യാപകപരാതി ഉയർന്നതോടെയാണ് നടപടി. ഇടിയപ്പം വിൽപ്പനക്കാർ ഇനി മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിൽനിന്ന് ലൈസൻസെടുക്കണം. എല്ലാവർഷവും പുതുക്കുകയും വേണം. ഇടിയപ്പം തയ്യാറാക്കാൻ ഗുണമേന്മയുള്ള അരി ഉപയോഗിക്കണം. പാകം ചെയ്യുമ്പോഴും

വിൽപ്പന നടത്തുമ്പോഴും കൈകളിലും തലയിലും ഉറകൾ ധരിക്കണം. പനി, അണുബാധ എന്നിവയുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഇടിയപ്പം വിൽക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഡിമാൻഡ് വർദ്ധിച്ചതോടെ തമിഴ്നാട്ടിൽ നിലവാരമില്ലാത്ത ഇടിയപ്പം വിൽപ്പന തകൃതിയായി. ഹോം ഡെലിവറിയായും എത്തിക്കാൻ തുടങ്ങി. വാങ്ങികഴിച്ച പലർക്കും 'പണി'കിട്ടിയതോടെയാണ് നടപടിയെടുത്തത്.