മാദ്ധ്യമ പ്രവർത്തകൻ മാത്യു എ.തോമസ് നിര്യാതനായി
Sunday 28 December 2025 1:58 AM IST
കൊല്ലം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പുനലൂർ ആവിയോട്ട് വീട്ടിൽ മാത്യു എ.തോമസ് (60) നിര്യാതനായി.
ഇന്ത്യൻ എക്സ്‌പ്രസിൽ സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടന്റും തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്നു. മലയാള മനോരമയിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുടുംബസമേതം ഭാര്യയുടെ മാവേലിക്കരയിലുള്ള വീട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച രാത്രി മാത്യു എ. തോമസ് മാത്രം മടങ്ങിയെത്തി. ഇന്നലെ രാവിലെ ഭാര്യ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് അയൽവാസികൾ വന്ന് നോക്കിയപ്പോൾ ഹാളിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ജോബി മാത്യു. മകൻ: കിരൺ തോമസ് മാത്യു.