ഭാഗവത സപ്താഹം
Sunday 28 December 2025 1:03 AM IST
വള്ളിക്കുന്ന്: ചിരപുരാതന തറവാടായ പുളിയശ്ശേരിയിലെ മൂന്നാമത് ഭാഗവത സപ്താഹത്തിന് ഭക്തിനിർഭരമായ തുടക്കം. ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ തറവാട് കാരണവർ പി. ഉണ്ണികൃഷ്ണൻ നായരും തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിനെ കാരണവർ ഗോപാലകൃഷ്ണൻ നായരും പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.സപ്താഹ വേദിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജൻ പുളിയശ്ശേരി അദ്ധ്യക്ഷനായി. യജ്ഞവേദിയിൽ മുഖ്യതന്ത്രി ദീപപ്രോജ്വലനം നടത്തി. നിറംകൈതകോട്ട എക്സിക്യൂട്ടീവ് ഓഫീസർ സംഗമേഷ് വർമ്മ ആശംസകൾ നേർന്നു.