പിഴയിട്ടു

Sunday 28 December 2025 1:08 AM IST

മമ്പാട് : മമ്പാട് പഞ്ചായത്തിൽ ഹരിത സേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ താത്കാലികമായി സൂക്ഷിക്കുന്നതിനായി സ്ഥാപിച്ച മിനി എം സി എഫിന് സമീപം പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിന് 5000 രൂപ പിഴ ചുമത്തി പഞ്ചായത്ത്. നിലമ്പൂർ വണ്ടൂർ റോഡിൽ പുളിക്കലോടി ബദേനിയ കോൺവെന്റിന് സമീപമാണ് മാലിന്യം തള്ളിയത്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പി പി ഷമീറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ തള്ളിയയാളെ കുറിച്ച് വിവരം ലഭിച്ചു.