ഉദ്ഘാടനം ചെയ്തു
Sunday 28 December 2025 1:10 AM IST
തിരുനാവായ:തിരുനാവായയിൽ നടക്കുന്ന മഹാമാഘമക മഹോൽസവത്തിന്റെ (മഹാകുംഭമേള ) സംഘാടക സമിതി ഓഫീസ് മലപ്പുറം ജില്ലാ സെഷൻസ് ജഡ്ജ് സനൽകുമാർ ഉദ്ഘാടനം ചെയ്തു. വ്യക്തികൾക്ക് ഔദ്യോഗിക ധർമ്മവും പൊതുധർമ്മവും ഉണ്ടെന്നും അവ പാലിക്കാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുനാവായ കുംഭമേള വമ്പിച്ച മാറ്റം ഹിന്ദുസമൂഹത്തിലുണ്ടാക്കുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. തിരുനാവായ ദേവസ്വം ഓഫീസിനു മുന്നിലുള്ള വിശ്രമമന്ദിരമാണ് സംഘാടക സമിതി ഓഫീസായി പ്രവർത്തിക്കുക.