സംവരണ സീറ്റിൽ ആളില്ല ഭരണം പോയി യു.ഡി.എഫ്
Sunday 28 December 2025 1:20 AM IST
തിരുവനന്തപുരം: യു.ഡി.എഫിന് ഭൂരിപക്ഷമുള്ള കൊല്ലം അലയമൺ പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗം പ്രസിഡന്റായി. പ്രസിഡന്റ് സീറ്റ് പട്ടികജാതി സംവരണമായിരുന്നു. യു.ഡി.എഫിൽ മത്സരിക്കാൻ ആളില്ലാത്തതിനെത്തുടർന്ന് സി.പി.എമ്മിലെ എസ്. ആനന്ദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
കാസർകോട് പുല്ലൂർ പെരിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. എൽ.ഡി.എഫ്- 9, യു.ഡി.എഫ്- 9, ബി.ജെ.പി- 1 ആണ് കക്ഷിനില.