സൈക്കിൾ ഭിത്തിയിലിടിച്ച് വിദ്യാർത്ഥി മരിച്ചു

Sunday 28 December 2025 1:23 AM IST

പത്തനംതി​ട്ട : സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു സ്കൂൾ വിദ്യാർത്ഥി മരിച്ചു. ഇലന്തൂർ വാസുദേവ വിലാസത്തിൽ ബിജോയ്‌ ഹരിദാസ് - വി.ആർ.സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തിന് കൊല്ലമ്പാറ - ഇടപ്പരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സൈക്കിൾ വെൽഡിംഗ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്കാരം നാളെ. സഹോദരി : അഭിനവ.