ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി ആ​നു​കൂ​ല്യം ന​ൽ​കി​യ​ത് ആ​ഘാ​തം​ ​കു​റ​ച്ചു സി.​പി.​എം​ ​ജി​ല്ലാ​ ക​മ്മി​റ്റി​ക​ളു​ടെ ​റി​പ്പോ​ർ​ട്ട്

Sunday 28 December 2025 1:27 AM IST

തിരുവനന്തപുരം: അതിതീവ്ര ദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനവും പെൻഷൻ വർദ്ധനയും ആനുകൂല്യങ്ങളുടെ കുടിശിക വിതരണവുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം കുറച്ചതെന്ന് സി.പി.എം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടിൽ പറയുന്നു.

ഭൂരിഭാഗം ജില്ലാ കമ്മിറ്റികളിൽ നിന്നും പാർട്ടി സെക്രട്ടറിയേറ്റിന് കൈമാറിയ റിപ്പോർട്ടുകളിൽ സർക്കാരിനോടുളള എതിർപ്പ് പരാജയത്തിന് കാരണമായതായി വിലയിരുത്തലുണ്ട്.

തോൽവിക്ക് കാരണമായത് മറ്റ് ഘടകങ്ങളാണെന്നും വിശദമായി പരിശോധിച്ച് തിരുത്തൽ വരുത്തുമെന്നും സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. അതിനു വിരുദ്ധമാണ് ജില്ലാ കമ്മിറ്റികളുടെ നിലപാട്.

വർഷങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും നഷ്ടമായി. പ്രാദേശിക ഭരണകൂടങ്ങളോടുളള എതിർപ്പും സ്ഥാപന അദ്ധ്യക്ഷൻമാരുടെ ഇടപെടലും തോൽവിക്ക് കാരണമായി. ഭൂരിഭാഗം സ്ഥലങ്ങളിലും ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായി ലഭിച്ചു. എന്നാൽ, ചിലയിടങ്ങളിൽ ന്യൂനപക്ഷവോട്ടുകൾ നേടാനായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഭരണ വിരുദ്ധവികാരവും ശബരിമല സ്വർണക്കൊള്ളയും തോൽവിക്ക് കാരണമായില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടി നയസമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം വിമർശനം ഉയർന്നിരുന്നു.