ജിമ്മി ജോർജ് അവാർഡ് എൽദോസ് പോളിന് സമ്മാനിച്ചു
പേരാവൂർ: കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോർജ് അവാർഡ് ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ ഏറ്റുവാങ്ങി. ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് എൽദോസ് പോളിന് അവാർഡ് കൈമാറി. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ജിമ്മി ജോർജ് അവാർഡ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.സെൻ്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ, കേണൽ പ്രേം വീർ സിംഗ് നാഗ്ര, വി. നൗഷാദ്, എ.വി. സതീഷ്കുമാർ, പേരാവൂർ ഡി. വൈ. എസ്. പി കെ. വി. പ്രമോദൻ, ഇന്ത്യൻ വോളി ബോൾ ടീം ക്യാപ്റ്റൻ ജോബി ജോസഫ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കിഡ്‌സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി ആലപ്പുഴ : കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള റോട്ടറി ട്രോഫിക്കായുള്ള കേരള സംസ്ഥാന കിഡ്‌സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ നാലാം പതിപ്പ് ആലപ്പുഴ റോട്ടറി ക്ലബ് ഈസ്റ് പ്രസിഡന്റ് ജെ വെങ്കടചലം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് റോണി മാത്യു സ്വാഗതവും , കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി പി സി ആന്റണി നന്ദിയും പറഞ്ഞു. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ഈ നാല് ദിവസത്തെ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ 13 ജില്ലകളും പെൺകുട്ടികളിൽ 11 ജില്ലകളും പങ്കെടുക്കുന്ന് ആൺകുട്ടികളിൽ ആദ്യ മത്സരത്തിൽ ആലപ്പുഴ മലപ്പുറത്തിനെ (64-10) പരാജയപ്പെടുത്തിയപ്പോൾ, കോട്ടയം പാലക്കാടിനെയും (60-40) ഇടുക്കി പത്തനംതിട്ടയെയും (36-14) തോൽപ്പിച്ചു.എറണാകുളം കൊല്ലത്തെ 44-8 എന്ന സ്കോറിന് പരാജയപ്പെടുത്തി പെൺകുട്ടികളിൽ ആദ്യ ക്വാർട്ടറിൽ (1-7) പിന്നിലായിരുന്ന എറണാകുളം (23-16) തുല്യ പോരാട്ടം നടത്തിയ മത്സരത്തിൽ, കോട്ടയം പത്തനംതിട്ടയെ (44-6) പരാജയപ്പെടുത്തി, തൃശൂർ കാസർഗോഡിനെ (28-25) പരാജയപ്പെടുത്തി
Photo,Idukki VS Pathanamthitta also Mailed
കേരളം എന്റെ ഭാഗ്യ സ്ഥലമാണ്. ഇവിടെഅണ്ടർ 19 തലത്തിനും എനിക്ക് മികച്ച പ്രകടനം നടത്താനായിട്ടുണ്ട്. ഇവിടെ വന്നപ്പോഴൊക്കെ എനിക്ക് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കാനായിട്ടുണ്ട്. കേരളത്തിലേക്ക് വരാൻ എനിക്ക് വലിയ ആവേശവും സന്തോഷവുമാണ്. ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്റെഭാഗ്യ മൈതാനമാണ്.
രേണുക സിംഗ് താക്കൂർ,
ഇന്ത്യൻ പേസർ