സ്വരാജ് ഭവനിൽ തീപിടിത്തം; നിർത്തിയിട്ടിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ കത്തിനശിച്ചു

Sunday 28 December 2025 8:19 AM IST

തിരുവനന്തപുരം: നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് രണ്ട് സർക്കാർ വാഹനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഉപയോഗിക്കാതെ മാ​റ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിനശിച്ചത്. മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ തീ അണക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണോ തീ പടരാൻ കാരണമെന്നും അന്വേഷണം നടക്കുന്നുണ്ട്.