മത്സരത്തിനുള്ള  ഒരുക്കങ്ങൾക്കിടെ കുഴഞ്ഞുവീണ് ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകൻ മരിച്ചു

Sunday 28 December 2025 2:29 PM IST

ധാക്ക: ബംഗ്ലാദേശിലെ ക്രിക്കറ്റ് ടീം പരിശീലകൻ മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബംഗ്ലദേശ് പ്രീമിയർ ലീഗിലെ ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് ഇദ്ദേഹം. സിൽഹെെറ്റിൽ രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഴഞ്ഞുവീണപ്പോൾ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ വിദഗ്ധരും സാക്കിയെ പരിശോധിച്ചിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാക്കിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ധാക്ക ക്യാപിറ്റൽസിലെയും രാജ്ഷാഹി വാരിയേഴ്സിലെയും താരങ്ങൾ മത്സരത്തിനിടെ ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിട്ട് മൗനം ആചരിച്ചു.