വീടിന്റെ പരിസരത്തെ കുറച്ച് സ്ഥലം മതി; ഈ മരം നട്ടാൽ ലക്ഷങ്ങൾ സമ്പാദിക്കാം
സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയുന്ന കൃഷികളാണ് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയം. അപ്പോൾ കുറഞ്ഞ അധ്വാനത്തിൽ കൂടുതൽ പണം ലഭിക്കുന്ന ഒരു കൃഷി പരിചയപ്പെട്ടാലോ? ഈ മരം നട്ടാൽ 10 വർഷത്തിനുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയും. പറഞ്ഞുവരുന്നത് മലബാർ വേപ്പിനെ കുറിച്ചാണ്.
മലബാർ വേപ്പിന് മെലിയ ദുബിയ എന്നും പേരുണ്ട്. ഇവയുടെ തടിയാണ് പ്ലെെവുഡ് ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ആറ് മുതൽ പത്ത് വർഷത്തിനുള്ളിൽ ഇവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഒരു മരത്തിൽ നിന്ന് ആറ് വർഷത്തിനുള്ളിൽ ഏകദേശം 7,000 രൂപ വരെ വരുമാനം ലഭിക്കും. ഒരു ഏക്കറിൽ ഏകദേശം 300 ഓളം മരങ്ങൾ വരെ നടാം.
കുറഞ്ഞത് പത്ത് ക്വിന്റൽ തടി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ വരുമാനം ഏകദേശം 20 ലക്ഷത്തിന് മുകളിലാണ്. വർഷങ്ങൾ കഴിയും തോറും ലാഭം ഇരട്ടിയാക്കുന്നു. കാർഷിക ഉപകരണങ്ങൾ മുതൽ തീപ്പെട്ടിക്കൊള്ളികളുടെ നിർമ്മാണം വരെ ഈ തടികൊണ്ട് നടത്താറുണ്ട്. പത്ത് വർഷത്തോളം പഴക്കമുള്ള തടി ഫർണിച്ചർ കമ്പനികൾ സ്വീകരിക്കാറുണ്ട്. ചതുരശ്രയടിക്ക് ഏകദേശം 1,000 രൂപയ്ക്ക് മുകളിലാണ് വില.