ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: ശ്രേയയ്ക്ക് സ്വർണം  

Monday 29 December 2025 12:54 AM IST
വിശാഖപട്ടണത്ത് നടന്ന ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ റോളർ സ്‌കൂട്ടർ വിഭാഗത്തിൽ കേരളത്തിന് വേണ്ടി സ്വർണ മെഡൽ നേടിയ ശ്രേയ ബാലഗോപാൽ

മലപ്പുറം: റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ വിശാഖപട്ടണത്ത് നടത്തിയ 63-ാമത് ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ശ്രേയ ബാലഗോപാൽ സ്വർണമെഡൽ നേടി. റോളർ സ്‌കൂട്ടർ വിഭാഗത്തിലാണ് സ്വർണം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ബംഗളൂരുവിൽ നടന്ന കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻഷിപ്പിലും ഇതേവിഭാഗത്തിൽ ശ്രേയയ്ക്ക് വെള്ളി ലഭിച്ചിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് ആർട്ടിക്കിൾഷിപ്പ് വിദ്യാർത്ഥിയായ ശ്രേയ, റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ. ഗീതയുടെയും മകളാണ്.