വയോജന സംഗമം സംഘടിപ്പിച്ചു

Monday 29 December 2025 12:57 AM IST
ഇസ്‌ക്ര കലാകായിക സാംസ്‌കാരിക സമിതി ഗ്രന്ഥശാലയുടെ ജീവകാരുണ്യ വിഭാഗമായ തുണ ജീവകാരുണ്യ ട്രസ്റ്റ് വയോജന സംഗമത്തിൽ നിന്ന്‌

പെരിന്തൽമണ്ണ: ചെറുകര ഇസ്‌ക്ര കലാകായിക സാംസ്‌കാരിക സമിതി ഗ്രന്ഥശാലയുടെ ജീവകാരുണ്യ വിഭാഗമായ തുണ ജീവകാരുണ്യ ട്രസ്റ്റ് വയോജന സംഗമം സംഘടിപ്പിച്ചു. തുണ ട്രസ്റ്റിന്റെ പത്താം വാർഷികം പ്രമാണിച്ച് ചെറുകര എ.യു.പി സ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഗ്രാമത്തിന്റെ മുതിർന്നവരുടെ ഒത്തുചേരലായി. സി.സി.ശങ്കരൻ സംഗമം നിയന്ത്രിച്ചു. തുണ ട്രസ്റ്റ് ചെയർമാൻ കെ.ടി.മണികണ്ഠൻ, ഇസ്‌ക്ര ഗ്രന്ഥശാല സെക്രട്ടറി എം. കെ ആരിഫ്, കെ.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. കൺവീനർ ടി. അബ്ദുൽലത്തീഫ് സ്വാഗതവും ടി.സുനിൽകുമാർ നന്ദിയും പറഞ്ഞു.