പടിഞ്ഞാറൻ മേഖലാ സന്ദേശ യാത്രക്ക് സമാപ്തി

Monday 29 December 2025 12:02 AM IST
എടരിക്കോട് നടന്ന സമാപന സമ്മേളനത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പ്രസംഗിക്കുന്നു

കോട്ടക്കൽ: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ മുന്നോടിയായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തിയ പടിഞ്ഞാറൻ മേഖലാ സന്ദേശ യാത്രയ്ക്ക് എടരിക്കോട് സമാപ്തി. സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ഒ.കെ. അബ്ദുറഷീദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാഖിർ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സാദിഖ് പ്രമേയപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രസംഗം നടത്തി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡി.സി.സി അംഗം വി.ടി. രാധാകൃഷ്ണൻ, ഊരകം അബ്ദുറഹ്മാൻ സഖാഫി പ്രസംഗിച്ചു