എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

Monday 29 December 2025 12:31 AM IST
ചേളന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്

കോഴിക്കോട്: ചേളന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് ഇച്ചന്നൂർ എ.യു.പി സ്‌കൂളിൽ തുടങ്ങി. 2026 ജനുവരി ഒന്നു വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ മാനുഷിക മൂല്യം ഊട്ടിയുറപ്പിക്കുന്ന വിവിധതരം സാമൂഹിക പ്രവർത്തനങ്ങളും ക്ലാസുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വാർഡ് മെമ്പർ കിഷോർ മേലെടത്ത് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം പി.എം രവീന്ദ്രൻ മുഖ്യാതിഥിയായി. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങളായ പി.സന്തോഷ് മാസ്റ്റർ, ജീന നമ്പീട്ടിൽ, റൈഹാനത്ത് ഇ.എം, സ്‌കൂൾ പ്രധാനാദ്ധ്യാപിക സജിനി കെ, എസ്.എൻ ട്രസ്റ്റ് സ്‌കൂൾ പ്രധാനാദ്ധ്യാപിക പി. ജൂലി, ഭാനു പ്രകാശ്, ഗിരീഷ് എന്നിവർ പങ്കെടുത്തു.