ബാലപാർലമെന്റ് സംഘടിപ്പിച്ചു

Monday 29 December 2025 12:42 AM IST
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബാലസഭ ജില്ലാതല ബാല പാർലമെന്റ്

കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ബാലപാർലമെന്റ് സംഘടിപ്പിച്ചു.

ചെങ്ങോട്ടുകാവിലെ ആർ ബി വൈഗ സ്പീക്കറായും പുതുപ്പാടിയിലെ ഷഹാന ഷെറിൻ പ്രസിഡന്റായും സ്ഥാനമേറ്റു. അലിഡാ (കുന്നുമ്മൽ) പ്രധാനമന്ത്രി, കാർത്തിക (പെരുവയൽ) പ്രതിപക്ഷ നേതാവ്, നവേദ് (മേപ്പയ്യൂർ) ആഭ്യന്തരം -നിയമ- ഗതാഗത മന്ത്രി, ഫാത്തിമ സിയ (നന്മണ്ട) കലാ സാംസ്‌കാരിക കായിക മന്ത്രി, സായന്ദ് കൃഷ്ണ(പയ്യോളി)വിദ്യാഭ്യാസ മന്ത്രി, ലസ്മിയ (കാരശ്ശേരി) സാമൂഹ്യനീതി ശിശുക്ഷേമ മന്ത്രി, ജസ്വാൻ ഷാർവി (പുറമേരി) ആരോഗ്യ-ഭക്ഷ്യകാര്യ ശുചിത്വ മന്ത്രി, അമൽ സി (ചാത്തമംഗലം) വനം പരിസ്ഥതി കൃഷി മന്ത്രി സ്ഥാനങ്ങൾ വഹിച്ചു. ആദിത്യൻ എൽ എസ് മാർഷൽ ചുമതല വഹിച്ചു. ജില്ലാ മിഷൻ കോഓർഡനേറ്റർ പി.സി കവിത ഉദ്ഘാടനം ചെയ്തു. അസി. ജില്ലാ മിഷൻ കോ ഓർഡനേറ്റർ പി സൂരജ് അദ്ധ്യക്ഷത വഹിച്ചു.