സൈക്കിൾ റാലി സംഘടിപ്പിച്ചു
Monday 29 December 2025 12:45 AM IST
കോഴിക്കോട്: 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ് ' കാമ്പെയിൻ മുന്നൊരുക്കം തുടങ്ങി. സൈക്കിൾ റാലി കുന്ദമംഗലം ഐ.ഐ.എമ്മിന് സമീപം ജില്ലാ കളക്ടർ സ്‌നേഹികുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യപ്രവർത്തകർ എന്നിവർ റാലിയുടെ ഭാഗമായി. വൈകിട്ട് ആറിന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ അവസാനിച്ച റോഡ് ഷോയും കലാ-കായിക പരിപാടികളും കോഴിക്കോട് മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി.കെ ഷാജി, അഡീഷണൽ ഡി.എം.ഒ ഡോ. വി.പി രാജേഷ്, വയനാട് എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മനേജർ ഡോ. സമീഹ സൈതലവി, നവകേരള പദ്ധതി നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, എന്നിവർ സംസാരിച്ചു.