നാൽപ്പതിലും ക്രിസ്റ്റ്യാനോ സൂപ്പറാ...!
ഈ വർഷം 40 ഗോളുകൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ് : കഴിഞ്ഞരാത്രി സൗദി പ്രൊ ലീഗ് ഫുട്ബാളിൽ അൽ നസ്ർ ക്ളബിനുവേണ്ടി അൽ അഖ്ദൂദിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അൽ- നസ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 31-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്നാണ് ക്രിസ്റ്റ്യാനോ തന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഒരു ബാക്ക് ഹീൽ ഷോട്ടിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ നാട്ടുകാരനായ യാവോ ഫെലിക്സും വലകുലുക്കിയതോടെ അൽ നസ്ർ 3-0ത്തിന് വിജയം കണ്ടു.
40
ഈ വർഷം പ്രൊഫഷണൽ ഫുട്ബാളിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം 40 തികഞ്ഞു. 40 കാരനായ ക്രിസ്റ്റ്യാനോ കരിയറിൽ ഇത് 14-ാമത്തെ വർഷമാണ് 40 ഗോളുകൾ തികയ്ക്കുന്നത്.
956
പ്രൊഫഷണൽ കരിയറിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം. ലയണൽ മെസിയേക്കാൾ 60 ഗോളുകൾ ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്.
10
ഈ സീസണിൽ സൗദി പ്രൊ ലീഗിൽ അൽ നസ്റിന്റെ തുടർച്ചയായ വിജയങ്ങളുടെ എണ്ണം. ഇതാദ്യമായാണ് സൗദി പ്രൊ ലീഗിൽ ഒരു ക്ളബ് തുടർച്ചയായി 10 മത്സരങ്ങൾ ജയിക്കുന്നത്.
30
പോയിന്റുമായി അൽ നസ്റാണ് ലീഗിൽ ഒന്നാമത്.26 പോയിന്റുള്ള അൽ ഹിലാലാണ് രണ്ടാം സ്ഥാനത്ത്.
1300
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 1300-ാമത് ഔദ്യോഗിക മത്സരമായിരുന്നു അൽ അഖ്ദൂദിനെതിരായത്.