എൻ.എസ്.എസ് സപ്തദിന ക്യാമ്പ്
Monday 29 December 2025 12:57 AM IST
വടകര: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളി, വി.എച്ച്.എസ് വിഭാഗം എൻ.എസ്.എസ് വോളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഒറ്റമരത്തണലിൽ എന്ന പേരിൽ ആരംഭിച്ച ക്യാമ്പ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മധുസൂദനൻ മേക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ആർ രാഹുൽ വിശദീകരിച്ചു. മണിയൂർ പഞ്ചായത്ത് അംഗം സി.വി നഫീസ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം പി അനീഷ് കുമാർ, പ്രധാനാദ്ധ്യാപകൻ രാജീവൻ വളപ്പിൽകുനി, രാജേഷ് കെ പി, അനീഷ് കെ പി, സി എച്ച് ശ്രീനിവാസൻ, രാജേന്ദ്രൻ കെ പി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിജു സി. സ്വാഗതവും മീനാക്ഷി നന്ദിയും പറഞ്ഞു.