ശുചിത്വ യജ്ഞം
Monday 29 December 2025 1:10 AM IST
പട്ടാമ്പി: ആനക്കര കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി തൃത്താല മണ്ഡലത്തിലെ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജനകീയ ശുചിത്വ യജ്ഞം നടത്തി. ആനക്കര പഞ്ചായത്തിൽ കുമ്പിടി, ആനക്കര, കൂടല്ലൂര് സെന്ററുകളിൽ ജനകീയ ശുചിത്വ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് അംബിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സീനത്ത് പുളിക്കൽ, മെമ്പർമാരായ കെ.വിജയൻ, സെക്രട്ടറി മിഥുൻ വിജയ്കുമാർ, സൽമ ബഷീർ, പി.വിനീഷ, പി.ഷൈൻ, ടി.സുനിത, ഷീബ പുളിക്കൽ, എം.വി.ജംസീന, വിഷ്ണു മലമക്കാവ്, വി.ഇ.ഒ സരിത, കുടുംബശ്രീ ചെയർപേഴ്സൺ ലീന തുടങ്ങിയവർ പങ്കെടുത്തു.