ക്യാമ്പ് സംഘടിപ്പിച്ചു

Monday 29 December 2025 1:11 AM IST
നല്ലേപ്പിള്ളിയിൽ നടന്ന രക്തദാന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി എ.രാമകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. നല്ലേപ്പിള്ളി ക്ഷീര സഹകരണ സംഘം ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ട്രസ്റ്റ് കൺവീനർ പി.രവി മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.വി.ധന്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി.വിപിൻ, വാർഡ് മെമ്പർ കെ.മുരളീധരൻ എന്നിവർ സംസാരിച്ചു. ശങ്കർ സ്വാഗതവും മോഹൻ വെളിയമ്പള്ളം നന്ദിയും പറഞ്ഞു.