മിനിമാസ്റ്റ് നവീകരിച്ചു
Monday 29 December 2025 1:11 AM IST
പട്ടാമ്പി: ഏറെ കാലമായി വെളിച്ചം മങ്ങിയിരുന്ന വിളയൂർ സെന്ററിലെ മിനിമാസ്റ്റ് ലൈറ്റ് നവീകരിച്ച് വിളയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ വികസന തുടക്കം. 10 വർഷം മുമ്പ് അന്നത്തെ എം.എൽ.എ സി.പി.മുഹമ്മദ് സ്ഥാപിച്ചതായിരുന്നു മിനിമാസ്റ്റ് ലൈറ്റ്. വർഷങ്ങളായി വിളയൂരിലെ വ്യാപാരികളുടെയും സമീപ വാസികളുടെയും നിരന്തര ആവശ്യമായിരുന്നു ലൈറ്റ് നവീകരിക്കണം എന്നത്. നവീകരിച്ച ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ നിർവഹിച്ചു. മെമ്പർമാരായ എം.ടി.അമീർ, ഷഹന ഷഫീഖ്, മുൻ മെമ്പർ സി.പി.ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.