ചെന്തളം തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം
Monday 29 December 2025 12:08 AM IST
പാണത്തൂർ: അട്ടേങ്ങാനം ചെന്തളം പുതിയ വളപ്പ്, ബാത്തൂർ ഭഗവതിക്ഷേത്ര പരിധിയിലെ കരിച്ചേരി തറവാട് കോയ്‌മയായുള്ള ചെന്തളം പുതിയവളപ്പ് വയനാട്ട് കുലവൻ തെയ്യംകെട്ടിന്റെ ലോഗോ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. വിജയചന്ദ്രൻ പ്രകാശനം ചെയ്തു. ആഘോഷ കമ്മറ്റി പ്രസിഡന്റ് കമ്പിക്കാനം തമ്പാൻ നായർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ ടി. കൃഷ്ണൻ, സുരേഷ് വയമ്പ്, ഫൽഗുനൻ നായർ കമ്പിക്കാനം, ബാത്തൂർ കഴകം പ്രസിഡന്റ് ഇ.കെ ഷാജി, സെക്രട്ടറി ബിജു ബാത്തൂർ, പി. സുരേഷ് കുമാർ, പി.കെ സദാശിവൻ, കുഞ്ഞമ്പു നായർ കൊല്ലരംകോട്, ടി.കെ നാരായണൻ, സി. രാജി, ഉഷ പയ്യച്ചേരി, ശ്രീരാജ് കല്ലറൽ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മറ്റി ജനറൽ കൺവീനർ സി. ചന്ദ്രൻ സ്വാഗതവും ജയൻ ചെന്തളം നന്ദിയും പറഞ്ഞു. ഏപ്രിൽ 3,4,5 തീയ്യതികളിലാണ് തെയ്യംകെട്ട്.