കഞ്ചിയിൽ തറവാട് കുടുംബ സംഗമം
Monday 29 December 2025 12:09 AM IST
തൃക്കരിപ്പൂർ: കഞ്ചിയിൽ യാദവ തറവാട് കുടുംബ സംഗമം കണ്ണമംഗലം കഴകം ഭണ്ഡാരപ്പുരയിൽ തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കണ്ണൂർ - കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെ 60 കുടുംബങ്ങളിലായുള്ള 250ൽപരം പേർ പങ്കെടുത്തു. തൃക്കരിപ്പൂർ കഞ്ചിയിൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരവും കഞ്ചിയിൽ കുടുംബാംഗവുമായ അഡ്വക്കറ്റ് ഗംഗാധരൻ കുട്ടമത്ത് മുഖ്യ പ്രഭാഷണം നടത്തി. കഴകം പ്രസിഡന്റ് പുതിയടത്ത് ഗോപാലൻ, സെക്രട്ടറി ടി. നാരായണൻ, വൈസ് പ്രസിഡന്റ് കെ.വി ഗോപാലൻ, സംഘാടക സമിതി കൺവീനർ കെ. ഹരീന്ദ്രൻ, കഞ്ചിയിൽ ഗോപാലൻ പയ്യന്നൂർ, ദാക്ഷായണി കഞ്ചിയിൽ എന്നിവർ സംസാരിച്ചു. തറവാട്ടിലെ 70 വയസ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച തറവാട്ട് അംഗങ്ങളെ അനുമോദിച്ചു.