കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം
Monday 29 December 2025 12:13 AM IST
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. കുഞ്ഞമ്പു അദ്ധ്യക്ഷനായി. കെ. നീലകണ്ഠൻ, ഹക്കിം കുന്നിൽ, ഉമേശൻ ബേളൂർ, പി.വി ചന്ദ്രശേഖരൻ, വി. ബാലകൃഷ്ണൻ, കെ. രാമകൃഷ്ണൻ, ടി. വനജ, കെ.സി രാജൻ, രത്നാകരൻ, പി.സി സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ വർഗീസ് അദ്ധ്യക്ഷനായി,. സി.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ.കെ ബാബുരാജ നന്ദിയും പറഞ്ഞു. സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ നാലപ്പാടം അദ്ധ്യക്ഷനായി.