ക്രിസ്മസ് ആഘോഷം
Monday 29 December 2025 12:03 AM IST
തിരുവൻവണ്ടൂർ : ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 144-ാം നമ്പർ അങ്കണവാടിയിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ് എത്തിയ കുരുന്നുകളുടെ പാട്ടും നൃത്തവും ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾ പുൽക്കൂടും ഒരുക്കിയിരുന്നു. തുടർന്ന് മിഠായിയും കേക്കും വിതരണം ചെയ്തു.
കുട്ടികൾ ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നു. അദ്ധ്യാപിക എസ്.ശ്രീകല, ബി.പ്രസന്ന എന്നിവർ നേതൃത്വം നൽകി.