സപ്തദിന ക്യാമ്പ്

Monday 29 December 2025 12:05 AM IST

ചെങ്ങന്നൂർ : ഗവൺമെന്റ് വനിത ഐ.ടി.ഐ എൻ.എസ്.എസ്. 134ാം നമ്പർ യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മൂന്നാം വാർഡ് കൗൺസിലർ എൻ.അനുപമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സജിമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സനിത മാത്യു, റെജി കാഞ്ഞിക്കൽ, നഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ, പ്രോഗ്രാം ഓഫീസർ ടി.ബി.രാജീവ്, സോനാസുമേഷ്, കാവ്യാ ബിജുകുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ.ബിന്ദു, എം.സുമേഷ് കുമാർ, ബി.രാധാകൃഷ്ണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.