ഭിന്നശേഷി ശാക്തീകരണ സംഗമം

Monday 29 December 2025 12:11 AM IST

പത്തനംതിട്ട : ഡിഫറന്റ് ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ ഭിന്നശേഷി ശാക്തീകരണ സംഗമം സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി സാമുവേൽ പ്രക്കാനം അദ്ധ്യക്ഷതവഹിച്ചു. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം പ്രൊഫസർ ജോസ് പാറക്കടവിൽ നിർവ്വഹിച്ചു. കെ.സിയാദ്, കെ.മന്മഥൻ നായർ, ജോസ് എബ്രഹാം, പി.ആർ.രാജീവ് കുമാർ, അനിത ആർ.പിള്ള , കല മാലക്കര എന്നിവർ പ്രസംഗിച്ചു. രക്ഷാകർതൃ സമ്മേളനം പ്രസിഡന്റ് ജി.സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു.