കുറിച്ചിമുട്ടം പള്ളിപ്പെരുന്നാൾ

Monday 29 December 2025 12:14 AM IST

ആറന്മുള : കുറിച്ചിമുട്ടം സെന്റ് സ്റ്റീഫൻസ് മൗണ്ട് ഓർത്തഡോക്സ് ദേവാലയത്തിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ.ഫാ.പി.കെ.കോശി കൊടിയേറ്റ് നിർവഹിച്ചു. വികാരി റവ.ഫാ. സോനു സോളമൻ, ട്രസ്റ്റി എബ്രഹാം തോമസ്, സെക്രട്ടറി ടി.എസ്.രാജു എന്നിവർ പങ്കെടുത്തു. വികാരി റവ.ഫാ. സോനു സോളമൻ, ട്രസ്റ്റി എബ്രഹാം തോമസ്, സെക്രട്ടറി ടി.എസ്.രാജു, ബൈജു പുളിനിൽക്കുന്നതിൽ, ജോജോ ഷിബു, നൈയിൻ ഷോബി എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ എട്ടിന് സമാപിക്കും.