റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്
Monday 29 December 2025 12:39 AM IST
കൊച്ചി: റിലയൻസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാർഷികം പ്രമാണിച്ച് റിലയൻസ് ഫൗണ്ടേഷൻ ഈ വർഷം 5,100 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തെരഞ്ഞെടുത്തു. യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
10 വർഷത്തിനുള്ളിൽ 50,000 സ്‌കോളർഷിപ്പുകൾ നൽകുമെന്ന് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി മൂന്ന് വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 33,471 സ്‌കോളർഷിപ്പുകൾ നൽകി. രാജ്യത്തെ 15,544 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ലഭിച്ച 1,25,000ത്തിലധികം അപേക്ഷകളിൽ നിന്നാണ് ഏറ്റവും യോഗ്യരായ 5,100 വിദ്യാർത്ഥികളെ ഈ വർഷം തെരഞ്ഞെടുത്തത്.