റബറിന് തളർച്ച, കുരുമുളക് വിപണിക്ക് ആവേശം

Monday 29 December 2025 12:39 AM IST

കോട്ടയം: കാലാവസ്ഥാ വ്യതിയാനത്താൽ ടാപ്പിംഗ് മന്ദഗതിയിലായിട്ടും റബർ വില ഉയരുന്നില്ല. പുതിയ ഇലകൾ മുളച്ച് ടാപ്പിംഗ് സജീവമാകുന്നതിന് മാസങ്ങളെടുക്കും. വൻകിട വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടു നിന്ന് വില ഇടിക്കാനാണ് ശ്രമിക്കുന്നത്. വില ഉയർത്തി വാങ്ങരുതെന്ന നിർദ്ദേശവും ടയർ കമ്പനികൾ നൽകിയിട്ടുണ്ട്. ത്രിപുര,​ അസം എന്നിവിടങ്ങളിൽ നിന്ന് റബർ എത്തിച്ച് കേരള വിപണി തകർക്കാനാണ് നീക്കം. ആഴ്ചകളായി വ്യാപാരി വില 175ൽ സ്റ്റെഡിയാണ്. റബർ ബോർഡ് വില 183 രൂപയാണ്. അന്താരാഷ്ട്ര വില 191 രൂപയിലെത്തിയിട്ടും ടയർലോബിയും വ്യാപാരികളുമായുള്ള ഒത്തുകളി മൂലമാണ് ആഭ്യന്തര വില ഉയരാത്തതെന്ന് കർഷകർ പറയുന്നു.

##

അന്താരാഷ്ട്ര വില (കിലോക്ക്)​

ചൈന - 194 രൂപ

ടോക്കിയോ- 186 രൂപ

ബാങ്കോക്ക് 191 രൂപ

###############################################

കുരുമുളക് ലഭ്യത കുറയുന്നു

ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയതോടെ കുരുമുളക് ലഭ്യത കുറഞ്ഞതിനാൽ മസാല കമ്പനികൾ ഹൈറേഞ്ച് കുരുമുളക് വാങ്ങികൂട്ടുകയാണ്. കുരുമുളക് വില കിലോക്ക് നാലു രൂപ ഉയർന്നു. പച്ച കുരുമുളക് വില 215 രൂപ വരെ ഉയർന്നു . മൂപ്പ് കുറഞ്ഞ പച്ച കുരുമുളക് ഉണക്കാതെ വിൽക്കുന്നവരുടെ എണ്ണവും കൂടി.

രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ ഇന്ത്യൻ കയറ്റുമതി നിരക്ക് 200 ഡോളർ വർദ്ധിച്ചു.

##കയറ്റുമതി നിരക്ക്

ഇന്ത്യ -8200 ഡോളർ

ശ്രീലങ്ക- 7100 ഡോളർ

വിയറ്റ്നാം -6800 ഡോളർ

ബ്രസീൽ - 6100 ഡോളർ

ഇന്തോനേഷ്യ- 7100 ഡോളർ