ക്രിസ്മസ് ആഘോഷം
Monday 29 December 2025 12:06 AM IST
തിരുവല്ല: യു.ആർ.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.സി.എസ് .ഇ.എ.എൽ.പി സ്കൂളിൽ നടന്ന കുട്ടികളുടെ ക്രിസ്മസ് ആഘോഷം ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷെൽട്ടൺ വി.റാഫേൽ അദ്ധ്യക്ഷത വഹിച്ചു. കാർഡ് ഡയറക്ടർ റവ.ഷിബു ശാമുവൽ ക്രിസ്മസ് സന്ദേശം നൽകി. ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, ഏ.വി.ജോർജ്, പ്രഥമാദ്ധ്യാപിക ജെസ്സി ജോർജ്, ചിഞ്ചു അച്ചൻകുഞ്ഞ്, പ്രിൻസ് ഫിലിപ്പ്, സുനി ജോസഫ്, മെൽവിൻ ജോബിത്, എവ്ലിൻ മറിയം പ്രിനു എന്നിവർ പ്രസംഗിച്ചു. ഗാനാലാപനം, വിവിധ കലാപരിപാടികൾ, സമ്മാന വിതരണം എന്നിവ ഉണ്ടായിരുന്നു.