കൃഷ്ണപൂജപ്പുരയുടെ മാതാവ് നിര്യാതയായി
Monday 29 December 2025 1:30 AM IST
തിരുവനന്തപുരം: പൂജപ്പുര ചാടിയറ സംഗീതയിൽ എൽ.സുമതി അമ്മ (90 റിട്ടയർഡ്ഹെൽത്ത് സർവീസ്) നിര്യാതയായി. ഇന്നലെ രാവിലെ അഞ്ചിനായിരുന്നു അന്ത്യം. സംസ്കാരം കഴിഞ്ഞു. പരേതനായ പരമേശ്വരൻ തമ്പിയാണ് (റിട്ടയർഡ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റ്)ഭർത്താവ്. പ്രശസ്ത തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര (കൃഷ്ണകുമാർ), പരേതനായ സതീഷ് കുമാർ, ഗീതാകുമാരി എന്നിവരാണ് മക്കൾ. ശ്രീലത, ഗീത എസ്. നായർ, ഗോപകുമാർഎന്നിവർ മരുമക്കളാണ്.