ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം
Monday 29 December 2025 1:30 AM IST
മരട്: 93-ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം കുമ്പളം പഞ്ചായത്ത് ജി.ഡി.പി.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരുവനന്തപുരം പാറശ്ശാലയിൽ നിന്ന് ശിവഗിരിയിലേക്ക് നടത്തിയ തീർത്ഥാടന വിളംബര പദയാത്രികരായിരുന്ന ജോർജ് പൊളിക്കാൻ, കെ.കെ രാജൻ എന്നിവരെ ഗുരുധർമ്മ പ്രചരണ സഭ എറണാകുളം ജില്ലാ സെക്രട്ടറി ലക്ഷ്മണൻ പൊന്നാടയണിയിച്ച് ആദരിച്ചു. സമ്മേളനത്തിൽ സഭയുടെ കേന്ദ്ര സമിതി അംഗം എ.കെ രവീന്ദ്രൻ നെട്ടൂർ യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ, ജയദേവതായങ്കരി, സന്ധ്യാ രമേശ് എന്നിവർ സംസാരിച്ചു.