എൻ.ജി.ഒ അസോ. ഭാരവാഹികൾ
Monday 29 December 2025 1:29 AM IST
കാക്കനാട്: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ഭാരവാഹികളായി എം.എ. എബി (പ്രസിഡന്റ്), ബേസിൽ ജോസഫ് (സെക്രട്ടറി), നോബിൻ ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രവർത്തക യോഗം എൻ.ജി.ഒ ഭവനിൽ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ മുഖ്യപ്രഭാഷണം നടത്തി. വി.പി. ബോബിൻ, ജി.എസ്. ഉമാശങ്കർ, വി.എൽ. രാകേഷ് കമൽ, എം.എ. എബി, ജെ. പ്രശാന്ത്, ബേസിൽ ജോസഫ്, ഷിനോയ് ജോർജ്, ജിജോ പോൾ, സിനു പി. ലാസർ, ബേസിൽ വർഗീസ്, എ.വൈ. എൽദോ തുടങ്ങിയവർ സംസാരിച്ചു.