കെ.എം. സുധാകരൻ അന്തരി​ച്ചു

Monday 29 December 2025 1:34 AM IST

വൈപ്പിൻ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും സി​.പി​.എം മുൻ സംസ്ഥാന കമ്മി​റ്റി​യംഗവും പ്രമുഖ ട്രേഡ് യൂണി​യൻ നേതാവുമായ കെ.എം. സുധാകരൻ (90) നി​ര്യാതനായി​.

ചെത്തുതൊഴിലാളി ആയി​രി​ക്കെ ചെത്തുതൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളി​ലൂടെയാണ് ട്രേഡ് യൂണി​യൻ രംഗത്തേക്ക് വന്നത്. സംസ്ഥാന ചെത്തു തൊഴിലാളി ഫെഡറേഷന്റെയും മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്റെയും ജനറൽ സെക്രട്ടറിയായും സി.ഐ.ടി.യു സംസ്ഥാന ട്രഷററായും ദീർഘനാൾ പ്രവർത്തിച്ചി​ട്ടുണ്ട്.

പറവൂർ തോന്നിയകാവിൽ മകൾ ജയശ്രീക്കൊപ്പമായിരുന്നു താമസം. നായരമ്പലം കളവംപാറ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

ഭാര്യ: പരേതയായ ജെ. പ്രഭാവതി ( റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ജയൻ (റിട്ട. സൂപ്രണ്ട്, കേരളവർമ കോളേജ്, തൃശൂർ), ജയശ്രീ (സെക്രട്ടറി, പറവൂർ സഹകരണ ബാങ്ക് ), ജയരാജ് (നെസ്റ്റ്, കാക്കനാട്), ജയ്‌സി (സെക്രട്ടറി, വടക്കേക്കര സഹകരണ ബാങ്ക് ). മരുമക്കൾ: മീര (റിട്ട. ഗവ. സെർവന്റ്‌സ് കോ ഓപ്പററ്റീവ് സൊസൈറ്റി, എറണാകുളം), പരേതനായ അനിൽ, പരേതയായ സ്വപ്ന (ദേശാഭിമാനി, കൊച്ചി), ദിലീപ് (ബിസിനസ്).