സപ്തദിന സഹവാസ ക്യാമ്പ്

Monday 29 December 2025 1:36 AM IST

പൂത്തോട്ട:കെ.പി.എം വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ.എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് ആമ്പല്ലൂർ ഗവൺമെന്റ് ജെ.ബി.എസിൽ ആരംഭിച്ചു. പ്രിൻസിപ്പൽ എസ്. ടി.ജയശ്രീ മരംനട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ജി വിജയൻ ആമുഖപ്രഭാഷണം നടത്തി. ജനുവരി ഒന്നിന് അവസാനിക്കുന്ന ക്യാമ്പിൽ ജനസമ്പർക്ക പദ്ധതികൾ, നിർമ്മാണ പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ, ബോധവത്‌കരണ ക്ലാസുകൾ, സന്ദർശനങ്ങൾ എന്നിവ നടക്കും. സായന്തനം, സഹജം സുന്ദരം, വർജ്യം, സാകൂതം, മഹാസഭ, സേഫ്റ്റി സ്പാർക്ക് എന്നീ പദ്ധതികൾ നടപ്പിലാക്കാൻ വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും സഹകരിക്കും.