സന്നിധാനത്തെ മഹാആഴി ശുചീകരിച്ചു
Monday 29 December 2025 12:42 AM IST
ശബരിമല: സന്നിധാനം താഴെ തിരുമുറ്റത്തെ മഹാ ആഴിയിലെ ശുചീകരണം ആരംഭിച്ചു. മകരവിളക്ക് തീർത്ഥാടനത്തിനായി 30ന് വൈകിട്ട് ശബരിമല നട തുറക്കും. തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനു ശേഷം ബാക്കിയുള്ള നാളികേരം ഹോമകുണ്ഡത്തിലെ അഗ്നിയിലാണ് സമർപ്പിക്കുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് നാളികേരമാണ് ദിനംപ്രതി ഭക്തർ ആഴിയിൽ സമർപ്പിക്കുന്നത്. നാളികേരം കത്തി വലിയതോതിൽ ഉണ്ടാകുന്ന കരിയാണ് തൊഴിലാളികൾ വാരിമാറ്റി ആഴി വൃത്തിയാക്കുന്നത്. നടതുറക്കുന്ന 30ന് വൈകിട്ട് 5ന് വീണ്ടും തെളിയ്ക്കും. ആഴി 19വരെ തെളിഞ്ഞു നിൽക്കും.