രാജ്യത്തിന്റെ പരമാധികാരം സംഘപരിവാറിന് അടിയറ വയ്ക്കാനുള്ളതല്ല : ചിറ്റയം ഗോപകുമാർ

Monday 29 December 2025 12:43 AM IST

പത്തനംതിട്ട : സംഘപരിവാർ ശക്തികൾക്ക് മുമ്പിൽ അടിയറ വയ്ക്കാനുള്ളതല്ല രാജ്യത്തിന്റെ പരമാധികാരമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. സി.പി.ഐ നൂറാം സ്ഥാപക വാർഷികദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ആർ.രവീന്ദ്രൻ സ്മാരകത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ എക്സിക്യുട്ടീവ് അംഗം അടൂർ സേതു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബി.ഹരിദാസ്, വി.കെ.പുരുഷോത്തമൻപിള്ള, സുമേഷ് ബാബു, കെ.ജയകുമാർ, സി.സി ഗോപാലകൃഷ്ണൻ, സുരേഷ് ബാബു, സുശീൽ കുമാർ, സനില സുനിൽ, ദാമോദരൻ നായർ, ശ്രീലത, രാജേഷ്, ചിറ്റാർ മോഹനൻ, അനിൽ മാത്യു, ബിജി ബേബി, എൽ.ഷിനാജ്, റെജി മലയാലപ്പുഴ, നജീബ് ഇളയനില, അരുൺ, ഫിറോസ് ബഷീർ, പത്തനംതിട്ട നഗരസഭ കൗൺസിലർ മഞ്ജു പ്രദീപ് എന്നിവർ പങ്കെടുത്തു.