ഇലന്തൂർ ബ്ളോക്കിനെ ഗീതാ സജി നയിക്കും

Monday 29 December 2025 12:46 AM IST
ഗീതാ സജി

ഇലന്തൂർ: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഗീതാ സജി ഭാസ്‌ക്കറിനെയും വൈസ് പ്രസിഡന്റായി അജി അലക്സിനെയും തിരഞ്ഞെടുത്തു. കോൺഗ്രസ് അംഗങ്ങളാണ്. 14 ഡിവിഷനുകൾ ഉള്ളതിൽ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് രണ്ട് സീറ്റുമാണുള്ളത്. 2000 - 2005 കാലയളവിൽ വായ്പ്പൂര് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായിരുന്നു ഗീതാ സജി ഭാസ്‌ക്കർ. മല്ലപ്പുഴശ്ശേരിയിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2020-25 കാലയളവിൽ ഇലന്തൂർ ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു അജി അലക്സ്. കെഎസ്.യുവിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പ്രക്കാനം ഡിവിഷനിൽനിന്നാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.