മേഖലാ സമ്മേളനം

Monday 29 December 2025 12:56 AM IST

കോന്നി : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ മേഖലാ സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ദീപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മൃണാൾസെൻ, ജില്ലാ സെക്രട്ടറി തുളസീധരൻ നായർ, ജില്ലാ ട്രഷറർ ഡോ.രാജൻ, ജില്ലാ കമ്മറ്റി അംഗം പി.എസ്.ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം.മോഹനൻ (പ്രസിഡന്റ്), എം.ഒ.അനിൽ കുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.