പുസ്തക പ്രകാശനവും അവാർഡ് വിതരണവും

Monday 29 December 2025 1:59 AM IST

കൂത്താട്ടുകുളം: എം.കെ. ഹരികുമാർ ടൈംസ് വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന യോഗത്തിൽ വിതരണം ചെയ്യും. ഫാ. അനിൽ ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. എം.കെ. ഹരികുമാർ അവാർഡുകൾ സമ്മാനിക്കും. എം.കെ. ഹരികുമാർ രചിച്ച 'ഒരു ജാതി ഒരു മതം ഒരു ദൈവം", 'കരുണ - കാരുണ്യത്തിന്റെ അദൃശ്യത" എന്നീ പുസ്തകങ്ങൾ യഥാക്രമം എൻ.ഡി. പ്രേമചന്ദ്രൻ, എ. രാജഗോപാൽ കമ്മത്ത് എന്നിവർ പ്രകാശനം ചെയ്യും. ഫാ. അനിൽ ഫിലിപ്പ്, കവി കളത്തറ ഗോപൻ എന്നിവർ ആദ്യപ്രതികൾ ഏറ്റുവാങ്ങും.