ആനുകൂല്യങ്ങൾ ഏശിയില്ല, മതവിഭാഗങ്ങൾ കൈവിട്ടു: ഇനി സമരം ശരണം

Monday 29 December 2025 1:03 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​മു​ന്നോ​ടി​യാ​യി​ ​വാ​രി​ക്കോ​രി​ ​ന​ൽ​കി​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ര​ക്ഷി​ച്ചി​ല്ല.​ ​ന്യൂ​ന​പ​ക്ഷം​ ​കൈ​വി​ട്ടു.​ ​ഭൂ​രി​പ​ക്ഷ​ ​വി​ഭാ​ഗം​ ​വ​ല​യി​ൽ​ ​വീ​ണ​തു​മി​ല്ല.​ ​ജ​ന​ങ്ങ​ളെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ഇ​നി​ ​ശ​ര​ണം​ ​കേന്ദ്രത്തി​നെതി​രെയുള്ള സ​മ​രം​ ​മാ​ത്ര​മാ​കു​മോ?

പോ​രാ​ട്ട​ത്തി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​എം.​എ​ൽ.​എ​മാ​രും​ ​പാ​ർ​ട്ടി​ ​എം.​പി​മാ​രും​ ​തെ​രു​വി​ലേ​ക്ക് ​ഇ​റ​ങ്ങു​ക​യാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ട​മാ​യി​ ​ജ​നു​വ​രി​ 12​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പാ​ള​യം​ ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പ​ത്തി​ൽ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​എം.​എ​ൽ.​എ​മാ​രും​ ​എം.​പി​മാ​രു​മെ​ല്ലാം​ ​ഉ​പ​വ​സി​ക്കും.​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ലാ​ണ് ​യു​ദ്ധ​പ്ര​ഖ്യാ​പ​നം. പ​യ​റ്റി​യ​ ​ത​ന്ത്ര​ങ്ങ​ൾ​ ​പാ​ളി​യ​തോ​ടെ​യാ​ണ് ​കേ​ന്ദ്ര​ത്തി​നെ​തി​രെ​ ​സ​മ​ര​മു​ഖം​ ​തു​റ​ന്ന് ​ത​ന്ത്ര​ങ്ങ​ൾ​ ​മെ​ന​യു​ന്ന​തെ​ന്നാ​ണ് ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ണം. സം​സ്ഥാ​ന​ത്തെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​കേ​ന്ദ്രം​ ​ഞെ​രു​ക്കു​ന്ന​തി​ലു​ള്ള​ ​പ്ര​തി​ഷേ​ധം​ ​ക​ടു​പ്പി​ക്കും.​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​വ​രു​ത്തി​യ​ ​അ​ശാ​സ്ത്രീ​യ​ ​മാ​റ്റ​ങ്ങ​ൾ,​ ​ക്ഷേ​മ​പെ​ൻ​ഷ​നി​ലെ​ ​കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്റെ​ ​കു​ടി​ശി​ക,​ ​വാ​യ്പാ​ ​പ​രി​ധി​ ​വെ​ട്ടി​ക്കു​റ​വ് ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​സ​മ​ര​ത്തി​ൽ​ ​ഉ​ന്ന​യി​ക്കും. ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​മു​ന്നോ​ടി​യാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​റ്റു​ ​മ​ന്ത്രി​മാ​രും​ ​സ​മ​രം​ ​ന​ട​ത്തി​യി​രു​ന്നു.​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​ശേ​ഷി​ക്കു​ന്ന​ത് ​അ​ഞ്ചു​ ​മാ​സം.​ ​പു​റ​മെ​ ​വ​ലി​യ​ ​ആ​ത്മ​വി​ശ്വാ​സം​ ​കാ​ട്ടു​ന്നെ​ങ്കി​ലും​ ​തു​ട​ർ​ഭ​ര​ണ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യ്ക്ക് ​മ​ങ്ങ​ലേ​റ്റെ​ന്ന് ​സി.​പി.​എ​മ്മും​ ​മു​ന്ന​ണി​യും​ ​തി​രി​ച്ച​റി​യു​ന്നു​ണ്ട്. നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക​ര​ക​യ​റാ​ൻ​ ​എ​ന്താ​ണ് ​മാ​ർ​ഗ്ഗം​ ​എ​ന്ന​താ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ലെ​ ​ഏ​ക​ ​അ​ജ​ണ്ട. ജ​നു​വ​രി​ ​ആ​റി​നോ​ ​ഏ​ഴി​നോ​ ​ചേ​രു​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ലേ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വി​ല​യി​രു​ത്തൂ.​ ​ അ​ർ​ഹ​മാ​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കേ​ന്ദ്രം​ ​നി​ഷേ​ധി​ച്ചി​ട്ടും​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ ​യാ​തൊ​രു​ ​എ​തി​ർ​പ്പും​ ​ഉ​യ​രു​ന്നി​ല്ലെ​ന്നാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ലെ​ ​വി​ല​യി​രു​ത്ത​ൽ.

തദ്ദേശ തലത്തിലും സമരം, മൂന്ന് മേഖലാ ജാഥകൾ

 ഉപവാസത്തെ തുടർന്ന് എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സമരപരിപാടികൾ ആവിഷ്കരിക്കും. കേന്ദ്ര അവഗണനയ്ക്കെതിരെ ഫെബ്രുവരി ആദ്യ വാരത്തിൽ മൂന്ന് മേഖലാ ജാഥകൾ നടത്തും.

 ഒരു അസംബ്ളി മണ്ഡലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും ജാഥ എത്തും വിധമാണ് ക്രമീകരണം.

 ഒരു ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറിയും മറ്റൊന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും നയിക്കും. മൂന്നാമത്തെ ജാഥയുടെ നേതൃത്വം കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകാനാണ് സാദ്ധ്യത.

 മറ്റത്തൂർ കോൺഗ്രസിനെതിരായ ആയുധം

ഒറ്രച്ചാട്ടത്തിന് ബി.ജെ.പിയിൽ എത്താൻ തക്കം പാർക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിഹാസവും രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നുടലെടുത്തതാണ്. കൈപ്പത്തി ചിഹ്നം താമരയാക്കാൻ കോൺഗ്രസുകാർക്ക് മനഃസാക്ഷിക്കുത്തില്ലെന്നാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, മോദിയും അമിത് ഷായും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു.