ഹജിമെ ഔറ്റ : യമഹ ഇന്ത്യ ചെയർമാൻ

Monday 29 December 2025 12:08 AM IST

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പിന്റെ ചെയർമാനായി ഹജിമെ ഔറ്റയെ നിയമിച്ചു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. കോർപ്പറേറ്റ് തന്ത്രം, പ്ലാനിംഗ്, പുതിയ ബിസിനസ് വികസനം എന്നിവയിൽ ദീർഘകാല അന്താരാഷ്ട്ര പരിചയം ഹജിമെ ഔറ്റക്കുണ്ട്. ജപ്പാനിലെ യമഹ മോട്ടോർ കോർപ്പറേഷനിൽ എക്‌സിക്യുട്ടീവ് ഓഫീസറും ചീഫ് ജനറൽ മാനേജർ (കോർപ്പറേറ്റ് സ്ട്രാറ്റജി സെന്റർ) ആയിരുന്നു. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, സുസ്ഥിരത, നവീന സംരംഭങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് യമഹയുടെ പ്രീമിയം ഉത്പന്നങ്ങളും നവീകരണങ്ങളും ശക്തമായി പ്രതികരിക്കുമെന്നും ഇന്ത്യയിലെ വിപണിയിൽ യമഹയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിര വളർച്ച കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും ഔറ്റ പറഞ്ഞു.