രാജ്യവ്യാപക സർവീസുമായി ടി.വി.എസ്

Monday 29 December 2025 12:10 AM IST

കൊച്ചി: ഇരുചക്ര,മുച്ചക്ര വാഹന നിർമാണ രംഗത്തെ പ്രമുഖരായ ടി.വി.എസ് മോട്ടോർ കമ്പനി രാജ്യവ്യാപകമായി സർവീസ് കാമ്പയിൻ പ്രഖ്യാപിച്ചു. പുതിയ വർഷത്തിൽ വാഹനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകാൻ ലക്ഷ്യമിട്ട് ജനുവരി അഞ്ചു വരെയാണ് കാമ്പയിൻ. പുതിയ വർഷത്തിൽ പുതുമയോടെ യാത്ര തുടങ്ങാം എന്നതാണ് പ്രമേയം.

ഇന്ത്യയിലുടനീളമുള്ള ടി.വി.എസ് മോട്ടോർ കമ്പനിയുടെ അംഗീകൃത സർവീസ് സെന്ററുകൾ കാമ്പയിന്റെ ഭാഗമാവും. കാമ്പയിൻ കാലയളവിൽ സർവീസ് സെന്ററുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് എൻജിൻ, ബ്രേക്ക്, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സസ്‌പെൻഷൻ എന്നിവയിലുൾപ്പെടെ സമഗ്രമായ വാഹന ആരോഗ്യ പരിശോധനകൾ ലഭിക്കും.

ടി.വി.എസ് അപ്പാച്ചെ, ടി.വി.എസ് റോണിൻ മോഡലുകൾക്ക് വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ടുകൾ, വാർഷിക മെയിന്റനൻസ് പ്ലാനുകൾ, അധിക വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും ലഭിക്കും. ലേബർ സർവീസുകൾക്കും മറ്റ് മൂല്യാധിഷ്ഠിത സേവനങ്ങൾക്കുമുള്ള ഇളവുകൾ, ഒറിജിനൽ മോട്ടോർ പാർട്‌സുകൾ, എൻജിൻ ഓയിൽ എന്നിവയും ടി.വി.എസ് ഉറപ്പാക്കും.

ഇന്ത്യയിലെ മുഴുവൻ ടി.വി.എസ് ഉപഭോക്താക്കൾക്കും പങ്കെടുക്കാം. ടി.വി.എസ് മോട്ടോഴ്സിന്റെ വെബ്‌സൈറ്റ്, ക്യു.ആർ കോഡ്, ടി.വി.എസ് കണക്ട് എന്നിവ വഴി സർവീസ് മുൻകൂർ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.