4680 ഭാരത് സെൽ കരുത്തിൽ ഓല ഇലക്ട്രിക്

Monday 29 December 2025 12:11 AM IST

കൊച്ചി: 4680 ഭാരത് സെൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എസ് വൺ പ്രോ പ്ളസ് (5.2 കിലോ വാട്ട് അവർ) സ്‌കൂട്ടറുകൾ ഓല ഇലക്ട്രിക് അവതരിപ്പിച്ചു. തദ്ദേശീയമായി

കൊച്ചി: 4680 ഭാരത് സെൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എസ് വൺ പ്രോ പ്ളസ് (5.2 കിലോ വാട്ട് അവർ) സ്‌കൂട്ടറുകൾ ഓല ഇലക്ട്രിക് അവതരിപ്പിച്ചു. വികസിപ്പിച്ച 4680 ഭാരത് സെൽ ബാറ്ററി പാക്കിൽ എത്തുന്ന ആദ്യ ഉത്പന്നമാണ് എസ് വൺ പ്രോ പ്ളസ്.

കൂടുതൽ റേഞ്ചും ഉയർന്ന പ്രകടനവും മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടർ ബംഗളൂരുവിലാണ് ആദ്യം പുറത്തിറക്കിയത്. കൊച്ചി, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വിതരണം ആരംഭിച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ വിൽപ്പന വിപുലമാക്കുമെന്ന് കമ്പനി അറിയിച്ചു. 13 കിലോവാട്ട് കരുത്തുള്ള വാഹനം 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.1 സെക്കൻഡ് മതി. 320 കിലോമീറ്ററാണ് റേഞ്ച്. ഡ്യുവൽ എ.ബി.എസ്., മുമ്പിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവ സുരക്ഷ ഉറപ്പാക്കും. ഹൈപ്പർ, സ്‌പോർട്‌സ്, നോർമൽ, ഇക്കോ എന്നീ മോഡുകളിൽ ലഭിക്കും. സ്വന്തമായി വികസിപ്പിച്ച 4680 ഭാരത് സെൽ ബാറ്ററി പാക്കുകൾ സ്ഥാപിച്ചതോടെ, സെൽ, ബാറ്ററി പാക്ക് എന്നിവയുടെ നിർമ്മാണത്തിലുള്ള ഇന്ത്യയിലെ ആദ്യ കമ്പനിയായി ഓല ഇലക്ട്രിക് മാറി. ഇന്ത്യയിൽ നിർമ്മിച്ച ലോകോത്തര ഇ.വി സാങ്കേതികവിദ്യയുടെ വിജയമാണ് എസ് വൺ പ്രോ പ്ളസിനു ലഭിക്കുന്ന വൻ ഡിമാൻഡെന്ന് ഓല ഇലക്ട്രിക് അധികൃതർ പറഞ്ഞു. പുതിയ സാങ്കേതികവിദ്യ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓല.

വില 1.90 ലക്ഷം രൂപ വരെ

ഓല ഇലക്ട്രിക് നിലവിൽ എസ്. വൺ സ്‌കൂട്ടറുകളുടെയും റോഡ്സ്റ്റർ എക്‌സ് മോട്ടോർ സൈക്കിളുകളുടെയും പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു. എസ് വൺ പ്രോ പ്ളസിന് 1.24 മുതൽ 1.90 ലക്ഷം രൂപ വരെയാണ് വില. ജെൻ ത്രീ എസ് വൺ എക്‌സ് പ്ളസിന് 84,999 മുതൽ 1.19 ലക്ഷം രൂപ വരെയാണ്. റോഡ്സ്റ്റർ മോട്ടോർ സൈക്കിൾ 99,999 മുതൽ 1.89 ലക്ഷം രൂപ വരെയുമാണ് വില.